അബുദാബിയിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ അബുദാബി പരിസ്ഥിതിഏജൻസിതയ്യാറെടുക്കുന്നു പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സുരക്ഷിതമാക്കാനും കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളിൽനിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാനും കണ്ടൽക്കാടുകൾക്ക് സാധിക്കും.ലണ്ടൻ സൊസൈറ്റി ഓഫ് സുവോളജിക്കൽ എന്ന ചാരിറ്റിസംഘടനയുമായുള്ള ആദ്യ പങ്കാളിത്തം വഴി കണ്ടൽക്കാട് ഗവേഷണത്തിലും കാലാവസ്ഥ വ്യതിയാന പഠനത്തിലും നവീകരണത്തിനുള്ള സാധ്യതവർധിച്ചു. ഗവേഷണ പഠന സമ്പർക്ക കേന്ദ്രമായി അബുദാബിയിൽ അത്യാധുനിക കണ്ടൽ നഴ്‌സറിയും സ്ഥാപിച്ചിട്ടുണ്ട്. കണ്ടൽക്കാടുകൾ നടാൻഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഡ്രോണുകൾ ഉപയോഗിക്കുമെന്ന് അധികൃതർനേരത്തേഅറിയിച്ചിരുന്നു.