Tag: covid19updateuae

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി.

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി. കോവിഡ് വാക്സിൻ ആഗോള തലത്തിൽ പുറത്തിറക്കിയപ്പോൾ വിതരണം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇ. ആരോഗ്യ മന്ത്രാലയം പങ്കെടുത്തിരുന്നു. ഏകദേശം 31,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. തുടർന്ന് ഫൈസർ-ബയോഎൻടെക്ക്, സ്പുട്‌നിക് വി, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക്ക, മോഡേണ എന്നിവയ്ക്കും UAE അംഗീകാരം നൽകി. 100  .01ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 90.31  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 17,208 ഡോസ് വാക്സിൻ നൽകി. 2,1835,103 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100പേര്ക്ക് 220.77ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത്  കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തി ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകി യിരുന്നു അതേസമയം, യു.എ.ഇ.യിൽ പുതുതായി 60 പേരിൽകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 79 പേർകൂടി രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചു. പുതിയതായി നടത്തിയ 2,84,985 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,41,918 പേർക്ക് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,36,778 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,146 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,994 രോഗികളാണ് ചികിത്സയിലുള്ളത്.

Read more

ഇത്തിഹാദ് ഗ്രീസിലെ മൈക്കോനോസിലേക്ക് ആദ്യ വിമാനം സർവീസ് നടത്തി

യുഎഇ: ഇത്തിഹാദ് എയർവേയ്‌സ് അതിന്റെ പ്രാരംഭ വിമാനമായ ഇവൈ 175, ഗ്രീക്ക് ദ്വീപായ മൈക്കോനോസിലേക്ക് വ്യാഴാഴ്ച സർവീസ് നടത്തി. രാവിലെ 9.00 ന് അബുദാബിയിൽ നിന്ന് വിമാനം ...

Read more