ജനീവ: 2020 ലോകത്തെ തന്നെ നിശ്ചലമാക്കിയ വർഷം അവസാനിക്കാനൊരുങ്ങുമ്പോൾ ഏറ്റവുമധികം ആഹ്ലാദകരമായ വാർത്തയാണ് ഡിസംബർ_4 ന് യു.എൻ.ഹെൽത്ത് ചീഫ് പുറത്തിറക്കിയത്. കോവിഡ്_19 എതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് അംഗീകാരം നൽകി എന്നായിരുന്നു ഏറെ ആശ്വാസം പകരുന്ന വാർത്ത.
ലോകജനതയിൽ ഏറെ ആശ്വാസകരമായ ബ്രിട്ടനിലെ ഫൈസർ വാക്സിനുകളെക്കുറിച്ച് യു.എൻ.പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. അടുത്ത ആഴ്ചകളിലായ് വാക്സിനുകൾ നൽകിതുടങ്ങുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ വാക്സിൻ കോവിഡ്_19 ന്റെ നാശത്തിന് കാരണമാകുന്നതിലൂടെ കൊറോണവൈറസ് വിമുക്ത ലോകം സ്വപ്നം കാണാൻ സാധിക്കുന്നതാണെന്ന് പ്രതീക്ഷ നൽകുകയാണ് അദ്ദേഹം.
പകർച്ചവ്യാധികളുടെ കാലഘട്ടത്തിലൂടെ കഴിഞ്ഞുപോയ ജനത ലോകത്തിന്റെ നല്ലതും മോശമായതുമായ വശങ്ങളെ കാട്ടിത്തന്നുവെന്ന് ഉണർത്തുകയാണ് അദ്ദേഹം. അതിൽ പാഠം ഉൾക്കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പുള്ള രാജ്യങ്ങളിൽ മാത്രമായ് വാക്സിനുകൾ ഒതുങ്ങരുതെന്ന് പ്രത്യേകം ഉണർത്തി.ലോകത്തെ എല്ലാവേരയും ബാധിച്ച വൈറസുകൾക്കെതിരെയുള്ള വാക്സിനുകൾ എല്ലാവരിലും സമാനമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമാകെ എല്ലാ തരത്തിലും മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലേക്ക് കൊണ്ടെത്തിച്ച കൊറോണ വൈറസുകൾ വാക്സിനുകൾ കൊണ്ട് തുടച്ചു മാറ്റാൻ സാധിച്ചേക്കാം. എന്നാൽ കോവിഡിന് മുമ്പേ നിലനിന്നിരുന്ന വിശപ്പ്, സമത്വമില്ലായ്മ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ദാരിദ്ര്യം തുടങ്ങിയ നിരവധി അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിയുടെ നിലനിൽപ്പിന് ആധാരമായ പലകാര്യങ്ങളിലും നാം സ്വാർത്ഥതാൽപ്പര്യങ്ങൾക്കായ് കൈകടത്തുന്നതിലൂടെയൊക്കെയാവാം ഒരുതരത്തിൽ പകർച്ചവ്യാധികളുടെ അനിയന്ത്രിതമായ പകർച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ഉണർത്തി.