ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ ലഗേജ് തൂക്കിഅധികമില്ലെന്ന് ഉറപ്പാക്കണം. ദുബായ് വഴി പോകുന്നവർ മെട്രോ സേവനം ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്കിൽനിനും രക്ഷപ്പെടാം. ദുബായ്എയർപോർട്ടിൽ സ്മാർട് ടണൽ സേവനമുണ്ട്. ഒരിക്കൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കാതെ മുഖം സ്കാൻചെയ്ത് നടപടി പൂർത്തിയാക്കാം .താമസ വീസയുള്ളവർക്കും പൗരന്മാർക്കും ഇ–ഗേറ്റ് ഉപയോഗിച്ച് വേഗം നടപടി പൂർത്തിയാക്കാം .എമിറേറ്റ്സ് ഉൾപ്പെടെചില വിമാന കമ്പനികളുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാലും ഏറ്റവും പുതിയ യാത്രാ നിയമം, വിമാന സമയം, ബാഗേജ് എന്നിവയെക്കുറിച്ചുള്ളവിവരങ്ങൾ ലഭിക്കും.ഇത്തിഹാദ് എയർവെയ്സ്, എയർ അറേബ്യ അബുദാബി, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകൾ സിറ്റി ചെക് ഇൻ സൗകര്യമുണ്ട്. യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് ഇവിടെ ബാഗേജ് നൽകി ബോഡിങ് പാസ് എടുത്താൽ കൈയും വീശി എയർപോർട്ടിലെത്താം. ലഗേജും താങ്ങി നീണ്ടനിരയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കി നേരെ എമിഗ്രേഷനിലേക്കു പോകാം.48 മണിക്കൂർ മുൻപ് എയർലൈന്റെ വെബ്സൈറ്റിലോ ആപ് മുഖേനയോഓൺലൈൻ ചെക്–ഇൻ സൗകര്യവുണ്ട്. തുടർന്ന് സെൽഫ് സർവീസ് മെഷീനിൽ ബാഗേജ് നൽകി ഡിജിറ്റൽ ബോർഡിങ് പാസ് ഡൗൺലോഡ്ചെയ്തെടുത്തു യാത്ര തുടരാം.
എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ലഗേജ് നൽകാനുള്ള സൗകര്യവും നിലവിലുണ്ട്. അമേരിക്ക, ഇസ്രയേൽഎന്നിവിടങ്ങളി ലേക്കുള്ള യാത്രക്കാർക്ക് 12 മണിക്കൂർ മുൻപും ലഗേജ് നൽകാം.വീട്ടിലെത്തി ബാഗേജ് (2 എണ്ണം) ശേഖരിക്കുന്ന സംവിധാനവും ചിലഎയർലൈനുകൾ ആരംഭിച്ചു. ആളൊന്നിന് 170 ദിർഹം അധികം നൽകണം.ഓൺലൈൻ, സിറ്റി ചെക്–ഇൻ സർവീസ് ഉപയോഗപ്പെടുത്താത്തവർക്ക്എയർപോർട്ടിലെ സെൽഫ് ചെക്–ഇൻ കിയോസ്കുകൾ ഉപയോഗപ്പെടുത്തി ബോഡിങ് പാസ് പ്രിന്റെടുക്കാം.