യുഎഇ: ഓൺലൈനായി ടിക്കറ്റ് വാങ്ങുവാൻ എമിറേറ്റ്സ് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള പുതിയ പേയ്‌മെന്റ് സംവിധാനമായ ‘എമിറേറ്റ്സ് പേ’ തിങ്കളാഴ്ച പുറത്തിറക്കി.
ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ഡെബിറ്റ് ചെയ്തുകൊണ്ട് ഓൺലൈനിൽ എയർലൈൻ ടിക്കറ്റിനായി പണമടയ്ക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണ് എമിറേറ്റ്സ് പേ. ഒരു കാർഡും ഉപയോഗിക്കാതെ, പുതിയ രീതിയിൽ എയർലൈൻ ടിക്കറ്റുകൾക്കായി അക്കൗണ്ട്-ടു-അക്കൗണ്ട് പേയ്‌മെന്റുകൾ അനുവദിക്കുന്നു.
എയർലൈനുകളെ സംബന്ധിച്ചിടത്തോളം, ഇത് വേഗത്തിലുള്ള സെറ്റിൽമെൻറ് സമയത്തോടുകൂടിയ, ചിലവ് കുറഞ്ഞ പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു. ഇത് മെച്ചപ്പെട്ട എയർലൈൻ ലിക്വിഡിറ്റി പിന്തുണയ്ക്കുകയും, പേയ്‌മെന്റ് തട്ടിപ്പുകൾ കുറയ്ക്കുകയും ചെയുന്നു.
എയർലൈനിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ പുതിയ രീതി ഇപ്പോൾ ജർമ്മനിയിലും യുകെയിലും മാത്രമേ ലഭ്യമാക്കിയിട്ടുള്ളു എന്ന് എമിറേറ്റ്സ് പറഞ്ഞു.
ഈ പുതിയ പേയ്‌മെന്റ് പരിഹാരം ക്രെഡിറ്റ് കാർഡ് വ്യവസായം വിമാനക്കമ്പനികൾക്ക് ഈടാക്കുന്ന കനത്ത പേയ്‌മെന്റ് പ്രോസസ്സിംഗ് തുക ലഭിക്കുന്നു. മിഡിൽ ഈസ്റ്റ് എയർലൈൻസ് വിൽക്കുന്ന ടിക്കറ്റിന്റെ 70 ശതമാനവും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പണമടയ്ക്കുന്നത്.
ടിക്കറ്റ് നിരക്കിന് ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ഒന്ന് മുതൽ മൂന്ന് ശതമാനം വരെ വിമാനക്കമ്പനികൾ പണം നൽകുന്നുണ്ട്.
ദുബായ് ആസ്ഥാനമായുള്ള കാരിയർ ആണ് ജർമൻ ബാങ്കുമായി സഹകരിച്ച് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) സംയുക്തമായി വികസിപ്പിച്ചെടുത്ത പേയ്‌മെന്റ് പരിഹാരം വിപണിയിലെത്തിക്കുന്ന ആദ്യത്തെ എയർലൈൻ.
കോവിഡ് -19 മഹാമാരിയ്ക്ക് മുമ്പായി ലോകമെമ്പാടുമുള്ള എയർലൈനുകൾ ക്രെഡിറ്റ് കാർഡ് കമ്പനികൾക്കും മറ്റുള്ളവർക്കും പ്രോസസ്സിംഗ് ഫീസായി 8 ബില്യൺ ഡോളർ നൽകിയതായി ഐഎടിഎ കണക്കാക്കി.
എല്ലാ ഘട്ടത്തിലും ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന ഓപ്ഷനുകളും, സൗകര്യവും, മികച്ച അനുഭവങ്ങളും നൽകുക എന്നതാണ് ലക്ഷ്യം എന്നും, ക്രെഡിറ്റ് കാർഡ് ഇല്ലാത്ത നേരിട്ടുള്ള പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾ ഈ രീതിയുടെ സൗകര്യവും സുരക്ഷയും താല്പര്യമാകുമെന്നും എമിറേറ്റ്‌സിലെ സി.എഫ്.ഒ. ആയ മൈക്കൽ ഡോർസം പറഞ്ഞു. പേയ്‌മെന്റ് പരിഹാരങ്ങളുടെ കാര്യം വരുമ്പോൾ, ഉപഭോക്താക്കൾക്ക് വിവിധ വിപണികളിൽ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷനുകൾ നൽകുന്നതിന് എല്ലായ്പ്പോഴും പുതിയ കണ്ടുപിടുത്തങ്ങൾ ലഭ്യമാക്കാൻ ശ്രെമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് കോവിഡ് ലോകത്തേക്ക് നീങ്ങുമ്പോൾ ക്ലയന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിലാണ് എമിറേറ്റ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജർമൻ ബാങ്കിലെ ക്യാഷ് മാനേജ്‌മെന്റിന്റെ ആഗോള തലവനായ ഒലെ മത്തിസെൻ പറഞ്ഞു.