കേരളത്തിൽ കോവിഡ് രൂക്ഷമാകുകയും നിയന്ത്രണങ്ങൾ അസാധ്യമായിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴിവുകേടുകലാണ് ഏറെ ചർച്ചയായിരിക്കുന്നത് ഈ അവസരത്തിൽ മന്ത്രി വീണ ജോർജിനെ മന്ത്രിസ്ഥാനത്തുനിന്നുതന്നെ മാറ്റുവാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ കോവിഡ് പോസറ്റീവ് കേസുകളുടെ 5 1 %കേരളത്തിലാണ് എന്നത് കേരളത്തിനെ മറ്റു സ്റ്റേറ്റുകൾക്കിടയിലും ഏറെ നാണം കെടുത്തിയിരിക്കുകയാണ് പ്രത്യേകിച്ചും സർക്കാരിന് വലിയ പേരുദോഷമാണ് ഇതുണ്ടാക്കിയിട്ടുള്ളത്.
കേരളത്തിലെ പൊതു ജനങ്ങളും പ്രതിപക്ഷവും ആരോഗ്യ മന്ത്രിയുടെ കഴിവുകേടിനെകുറിച്ചുള്ള വൻ പ്രതികരണമാണ് നടക്കുന്നുള്ളത് നവമാധ്യമങ്ങളിലും പ്രദിഷേധങ്ങൾ ഉയരുന്നുണ്ട് അതോടൊപ്പം ഭരണ പാർട്ടിക്കുള്ളിലും ആരോഗ്യ മന്ത്രിയുടെ പ്രവർത്തനങ്ങൾ മതിപ്പുണ്ടാക്കിയിട്ടില്ല.
സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആരോഗ്യ മന്ത്രിയെ മാറ്റുവാനും അതല്ലെങ്കിൽ വകുപ്പുകൾ വെച്ച് മാറുവാനും സാധ്യതകൾ ഏറെയാണെന്നാണ് രാഷ്ട്രീയ ആരോഗ്യ വിദഗ്തർ നോക്കികാണുന്നത്.