യുഎഇ: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാനുള്ള സാധ്യത.ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മുഴുവനായും മേഘാവൃതമോ ആയിരിക്കും.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ചില ആന്തരിക പ്രദേശങ്ങളും ഈർപ്പമുള്ളതായിരിക്കും.അതുകൊണ്ട് തന്നെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.