വിയറ്റ്നാം : നീണ്ട രണ്ടുവർഷത്തെ അടച്ചുപൂട്ടലിനുശേഷം വിയറ്റ്നാം തങ്ങളുടെ ടൂറിസം മേഖല തുറക്കാനൊരുങ്ങുന്നു. വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശ സന്ദർശകർക്കായ് റിസോർട് ദ്വീപായ ഫു ക്വോക്ക് വീണ്ടും തുറക്കുന്നു.
നവംബർ അവസാനത്തോടെ ആദ്യ ബാച്ച് സന്ദർശകർക്ക് യാത്ര സാധ്യമാകുമെന്ന് അധികൃതർ അറിയിച്ചു. വിനോദ സഞ്ചാരികൾ യാത്രയ്ക്ക് മുൻപായി കോവിഡ് -19നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ പൂർത്തിയാക്കിയ രേഖയും സമർപ്പിക്കണം. ഒക്ടോബർ മാസത്തിൽ ഫുക്വോക്ക് തുറക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വാക്‌സിനേഷൻ നിരക്ക് കൂട്ടുന്നതിനായ് അടുത്ത മാസം വരെ സമയം അനുവദിക്കുകയായിരുന്നു.
നവംബർ 20മുതൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രികാർക്കായ് ദ്വീപിലേക്ക് ചാർട്ർഡ് വിമാനങ്ങൾക്ക് അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു.