ന്യൂയോർക്ക് : ആഗോളസഹകരണവും സമാധാനവും പുരാഗതിയും പോത്സാഹിപ്പിക്കുന്നതിന് 75 വർഷത്തിന് ശേഷം യുഎൻ അസംബ്ലി ഹാളിൽ ലോക നേതാക്കൾ ഒരുമിച്ചു. യുഎൻ ചാർട്ട് നിലവിൽ വന്നതിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഒക്ടോബർ 24 ന് ആചരിക്കുന്ന യു എൻ ദിനത്തോടനുബന്ധിച്ച് നിശബ്ദത ആചരിച്ചു.
റോസ്ട്രമിൽ നിന്നുള്ള അംബാസഡർമാരെ അഭിസംബോധന ചെയ്ത സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു “ഐക്യരാഷ്ട്രസഭ അതിന്റെ ജനനസമയത്ത് ആഗോള ഐക്യത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് അത് പ്രഭവകേന്ദ്രമാണ്,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ ദൗത്യം എന്നത്തേക്കാളും പ്രധാനമാണ്.” ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമാണ് സംഘർഷം തടയാനും സുസ്ഥിര വികസനം പോത്സാഹിപ്പിക്കാനും മനുഷ്യാവകാശങ്ങൾ ഉയർത്തി പിടിക്കാനും സാധിക്കൂ. അതിലൂടെ മാത്രമേ ലോകത്തിന് വിജയിക്കാൻ സാധിമാവുകയോള്ളൂ.
കോവിഡ് വെല്ലുവിളികൾ കാലാവസ്ഥാ പ്രശ്നങ്ങൾ അസമത്വം വ്യദോഷം പ്രചരിപ്പിക്കൽ എന്നിവയെ നേരിടാൻ ആഗോള സഹാരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമ്മേളനം. പങ്കെടുത്തവർ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു