യുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ വൻകിട രാജ്യങ്ങളെ മറികടന്നാണ് യുഎ ഇ ഈ വലിയ നേട്ടം സ്വാന്തമാക്കിയത് . കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ-പ്രത്യേകിച്ച് വിജയകരമായ എമിറേറ്റ്സ് മാർസ് മിഷൻ-നടക്കം പരിഗണിച്ചാണ് ഈ നേട്ടം . ബ്രാൻഡ് ഫിനാൻസിന്റെ നാഷൻ ബ്രാൻഡ്സ് 2021 റിപ്പോർട്ട് പ്രകാരമാണിത്. ബ്രാൻഡ് സൂചികയിൽ (ബിഎസ്ഐ) സ്കോർ 100 ൽ 79.1 ആണ് യു എ ഇയുടേത്. 2.5 പോയിന്റ് വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ യുഎഇ മൂന്ന് സ്ഥാനങ്ങൾ ഉയർന്നിരുന്നു .യുഎഇ അതിന്റെ സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുമ്പോൾ, എമിറേറ്റ്സ് മാർസ് മിഷൻ പോലെയുള്ള തകർപ്പൻ സംരംഭങ്ങളിലൂടെ ലോകമെമ്പാടുമുള്ള രാജ്യത്തിന്റെ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുകയും 182 ദിവസം ലോകത്തെ ആതിഥേയത്വം വഹിച്ച് ഈ മേഖലയിലേക്കുള്ള കവാടമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എക്സ്പോ 2020, ബ്രാൻഡ് ഫിനാൻസ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ ആൻഡ്രൂ കാംപ്ബെൽ പറഞ്ഞു.