യുഎഇ: യുഎഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു .ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു . ദൂരകാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) മുന്നറിയിപ്പ് നൽകിയിരുന്നു. തീരദേശത്തും ആന്തരിക പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കോട്ടും കിഴക്കോട്ടും ദൂരകാഴ്ച്ച ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലും അബുദാബിയിലും പലയിടങ്ങളിലും ഹ്യുമിഡിറ്റി 90 ശതമാനമായി ഉയരും. താമസക്കാർക്ക് കുറച്ച് ദിവസത്തേക്ക് ഹ്യുമിഡിറ്റിയുള്ളതും മൂടൽമഞ്ഞുള്ളതുമായ പ്രവചനം പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി അധികൃതർ നേരത്തെ പറഞ്ഞിരുന്നു