യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ മുതലായവ ചൂടുകൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.വാഹനത്തിനുള്ളിൽ ചൂട് കൂടി ഇവ പൊട്ടിത്തെറിക്കാനും തീപിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, വാഹനങ്ങ ളിൽ ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കരു തെന്നും മോശമായ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാ വുമെന്നും ഡ്രൈവർമാരെ ബോധവത്കരിക്കുന്ന കാമ്പയിനും അധികൃതർ തുടക്കമിട്ടിട്ടുണ്ട്.