യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം നിലവിലുള്ളതിരിച്ചറിയല് രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത്. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരുംപഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ്ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവള ത്തിലേക്ക് പ്രവേശനംഅനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടു കളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസകാര്‍ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാനകമ്പനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.