യു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.സ്‌കൂളുകൾ അടച്ചതും അടുത്ത ആഴ്ച്ചയിലെ ദീർഘ അവധിയുംകണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യാത്രയ്ക്ക് തയ്യാറെടുക്കയാണ് .രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളി ലും ഇന്ന് മുതൽ വേനലവധിആരംഭിച്ചുകഴിഞ്ഞു. യു.എ.ഇ .യിൽനിന്ന് ഇന്ത്യയിലേക്കാണ് ഇക്കാലയളവിൽ യാത്രക്കാർ അധികമുള്ളത്. ജൂലായ് പകുതിവരെ വിമാനയാത്രാനിരക്കുംആറിരട്ടിയാണ്. മിക്ക വിമാനങ്ങളിലും സീറ്റും കിട്ടാനില്ല. അതേസമയം, യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനി കൾ ഒട്ടേറെസർവീസുകളുംവാഗ്ദാനംചെയ്യുന്നുണ്ട്.എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് എടുക്കുന്നവർക്ക് ബുർജ് ഖലീഫയിൽപ്രവേശിക്കാൻ സൗജന്യ ടിക്കറ്റ് ഉൾപ്പെടെ ഒട്ടേറെ ഓഫറുകളാണ് പ്രഖ്യാപിച്ചിരി ക്കുന്നത്. തടസ്സങ്ങളിലാത്ത യാത്രാനുഭവം സാധ്യമാക്കുന്ന തിനുംഇത്തിഹാദ് എയർലൈൻസ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനയാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുള്ള ഓഫ്എയപോർട്ട് ചെക്ക് ഇൻ സർവീസും അബുദാബിയിൽ അടുത്തമാസം പകുതിയോടെ പ്രാബല്യത്തിലാകും.വേനലവധി മുന്നിൽ കണ്ടുകൊണ്ടു തന്നെദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കൻ റൺവേയുടെ നവീകരണ പ്രവർത്തനങ്ങൾ അധികൃതർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 45 ദിവസങ്ങളെടുത്ത് വിപുലമായ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ജൂൺ 22-ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.