യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.ഗോ എയര്‍ അടക്കമുള്ളവിമാനകമ്പനികൾ ആണ് അറിയിപ്പുമായി രംഗത്ത്‌വന്നിരിക്കുന്നത് .കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്നകുടുംബങ്ങള്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ കൂട്ടമായി നാട്ടിലേക്ക് പോവുകയാണ്. യാത്രക്കാര്‍ വർധിച്ചതോടെ നല്ല തിരക്കാണ്അബൂദബി, ദുബൈ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത്വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെഎത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/സാധുതയുള്ളആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് പുറപ്പെടുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അതിന്‍റെ പ്രിന്‍റ് ഔട്ടും കൈയില്‍ കരുതണം. വാക്‌സിനേഷന്‍ എടുക്കാത്ത അഞ്ച് വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ സാധുവായ PCR റിപ്പോര്‍ട്ട്എടുക്കണം.
നേരിട്ടുള്ള ആശയവിനിമയത്തിനും അപ്‌ഡേറ്റുകള്‍ക്കുമായി യാത്രക്കാരുടെ പ്രാദേശിക നമ്പറും ഇ-മെയില്‍ ഐ.ഡിയും പി.എന്‍.ആറില്‍ അപ്‌ഡേറ്റ്ചെയ്യുന്നത് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, യു.എ.ഇയിലെ ഗോ ഫസ്റ്റ് ഓഫിസുകളുമായോ സെയില്‍സ് ടീമുമായോ ബന്ധപ്പെടണം