യുഎഇയില്‍ ഇന്നും ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്നപൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലുംതാപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇന്നലെയാണ് താപനില 50 ഡിഗ്രിസെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരി യോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖല യിലെഔവ്ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി യത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി യത്.രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ്രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎംപുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.