യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. ഈആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, മേഘാവൃതമായ കാലാവസ്ഥ കുറഞ്ഞത്ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയുമെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഉൾപ്രദേശ്ങ്ങളിലും ,തീരദേശമേഖലകളും , കിഴക്കൻ, തെക്കൻമേഖലകളിലും മഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെതുടരുമെന്നതിനാൽ പൊടിപടലങ്ങൾ ഉയരും .രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനാൽ യുഎഇനിവാസികൾക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് ഇടവേള.
യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത യുള്ളതിനാൽ ജാഗ്രത നിർദ്ദേശം .നിലവിൽ മൂടിക്കെട്ടിയഅന്തരീക്ഷവും കടുത്ത ചൂടും തുടരുകയാണ് . ചൊവ്വാഴ്ച വൈകീട്ട് ചില പ്രദേശ്‌ങ്ങളിൽ ശക്തമായ മഴപെയ്തിരുന്നു . പല സ്ഥലങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. കടുത്ത ചൂടിനിടെ ലഭിച്ച മഴയുടെകാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴപെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽപ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബിപൊലീസും ആവശ്യപ്പെ ട്ടു. നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻവാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
യു.എ.ഇ.യുടെ കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിടങ്ങളിൽനിന്നുള്ളമഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഐൻ, അൽ ഹിലി, മസാകിൻ, അൽ ശിക്ല എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.മഴയുടെദൃശ്യങ്ങളെല്ലാംതന്നെ ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂടുകാരണം കൃത്രിമ മഴ പെയ്യിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെ അനന്തരഫലമായി മഴ ലഭിച്ചതാണെന്നാണ് വിവരം. യഥാക്രമം35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസുമാണ് അബുദാബിയിലും ദുബായിലും താപനിലരേഖപ്പെടുത്തിയത്