റമദാനോടനുബന്ധിച്ച് 735 തടവുകാരെ വിട്ടയയ്ക്കാന് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിര്‍ദേശം നല്കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവരുടെ പിഴകള്‍ തീര്‍പ്പാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
എല്ലാ വര്‍ഷവും റമദാനോടനുബന്ധിച്ച് യു.എ.ഇ.യില്‍ ഒട്ടേറെ തടവുകാരെ മോചിപ്പിക്കാറുണ്ട് .രാജ്യത്തിന്റെ സഹിഷ്ണുതാമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനം. തെറ്റുകള്മനസ്സിലാക്കി പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം, സാമൂഹിക ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം ഒരുക്കും.