യു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായിരാജ്യത്തെഅഭിസംബോധനചെയ്തുകൊണ്ട്സംസാരിക്കുകയായി രുന്നു അദ്ദേഹം. യു.എ.ഇ. രൂപവത്കരണംമുതൽ ഇതുവരെ രാജ്യത്തെ രണ്ടാംഭവനമായികണക്കാക്കുന്ന പ്രവാസികൾ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും .രാജ്യ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായ പങ്കുണ്ടന്നുംഅദ്ദേഹം പറഞ്ഞു . ലോകത്ത് മുൻനിരയിലുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനുംസമ്പദ്‌വ്യവസ്ഥയിൽ വൈവിധ്യവത്കരണം അത്യാവശ്യമാണ്.മതം, വംശം, സംസ്കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവൻ സഹായം നൽകുന്നതുംലോകരാഷ്ട്രങ്ങളുമായുള്ള സൗഹൃദവും സഹകരണവും തുടരുംമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യകത്മാക്കി .രാജ്യത്തെവിശ്വസ്തരായ ഇമിറാത്തി പൗരന്മാരിൽ അഭിമാനിക്കുന്നു വെന്നും ബുധനാഴ്ച പ്രാദേശികസമയം വൈകീട്ട് ആറുമണിക്ക് നടത്തിയ വെർച്വൽപ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശദീകരിച്ചു.