അബുദാബി:ഡിസംബർ 2 ലോകത്തിന്റെ കണ്ണുകൾ മുഴുവൻ അബുദാബിയിൽ വെച്ച് നടത്താനിരിക്കുന്ന ഡിജിറ്റൽ വിശ്വലിലായിരിക്കും.. ഡിസംബർ 2 യു.എ.ഇ. ദേശീയദിനം ആഘോഷിക്കുന്ന ദിനത്തിൽ എല്ലാം ഡിജിറ്റലായ ഈ കാലയളവിൽ ദേശീയദിനവും ഡിജിറ്റലായി ആഘോഷിക്കാനാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്.
“സീഡ്സ് ഓഫ് യൂണിയൻ” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഷോയിൽ യു.എ.ഇ.യുടെ ചരിത്രവും മൂല്യങ്ങളും പ്രചോദിപ്പിക്കുന്ന ആശയങ്ങളെ കടലിനാൽ ചുറ്റപ്പെട്ടു ചലിക്കുന്ന ഒരു ശിൽപ്പത്തിന്റെ രൂപത്തിലാക്കിയുള്ള ഒരു ദൃഷ്യവിരുന്ന് തന്നെ കാണികളിലേക്കായ് ഒരുക്കിയിരിക്കുകയാണ്.
49വർഷങ്ങൾക്ക് മുമ്പ് പാകിയ 7എമിറേറ്റുകളുടെ ഐക്യത്തിന്റെ ഒരു വിത്ത് അതിന്റെ വളർച്ചഘട്ടങ്ങളിലൂടെ ചെന്ന് പിന്നീട് പൂർണ്ണമായും ഇന്നീകാണുന്ന യു.എ.ഇ.ആയി പൂത്തുലയുന്ന ദൃശ്യമാണ് രാജ്യമെമ്പാടും ലൈവായ് സംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന ദൃശ്യ വിസ്മയത്തിന്റെ ഉള്ളടക്കം…
പകർച്ചവ്യാധിയുടെ വെല്ലുവിളികൾക്കിടയിൽ തങ്ങളുടെ ജനങ്ങൾക്ക് അവനവന്റെ വീടുകളിലിരുന്ന് ദേശീയദിനം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയിലൂടെ എന്ന് പറയുകയാണ് ദേശീയദിന സംഘാടകസമിതിയുടെ അംഗമായ ഖൽഫാൻ അൽ മസ്രൂയി…
യു.എ.ഇ. യുടെ മൂല്യങ്ങളേയും ഭാവിവാഗ്ദാനങ്ങളേയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ദൃശ്യവിരുന്നിൽ യു.എ.ഇ.യുടെ സ്ഥാപകപിതാക്കന്മാർക്കുള്ള ആദരാഞ്ജലികളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധനൽകിയിട്ടുണ്ട്…
പ്രശസ്ത പ്രകടനശില്പങ്ങളുടെ സൃഷ്ടാവായ
എമിറാറ്റീസിന്റേയും കലാസംവിധായകനായ എസ്.ഡെവ്ലിന്റേയും ഒരു സംഘമാണ് ഈ പരിപാടിക്ക് രൂപകൽപ്പന ചെയ്യുന്നത്