യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ്ചെയർമാനുമായ എം.എ.യൂസഫലി. എമ്മാർ ഗ്രൂപ്പിന്റെയും മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെയും ചെയർമാൻമുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.അബുദാബി രാജകുടുബാംഗങ്ങൾക്കും നിക്ഷേപമുള്ള ബാങ്കിൽ എം.എ.യൂസഫലിക്ക്പുറമേ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും നിക്ഷേപകരാണ്. ഗൾഫ് രാജ്യങ്ങൾ സമ്പദ്‌രംഗത്ത് കൂടുതൽവൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിർളയും സാന്നിദ്ധ്യമറിയിക്കുന്നത്.ആഗോളനിക്ഷേപസ്ഥാപനമായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബുദാബി അൽ-ഹെയിൽ ഹോൾഡിംഗ്‌സ് സി.ഇ.ഒ ഹമദ് ജാസിംഅൽ ദാർവിഷ്, എമിറേറ്റ്‌സ് എയർലൈൻ സി.ഇ.ഒ അദ്‌നാൻ കാസിം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാജ അൽമസ്രോയ് എന്നിവരും ബാങ്കിന്റെ പ്രഥമ ബോർഡിലുണ്ട്.
പൂർണമായും ഡിജിറ്റലായി റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സാൻഡ് ബാങ്ക് ഉടൻ പ്രവർത്തനം തുടങ്ങും. 5,000 കോടിരൂപയുടെ വിറ്റുവരവാണ് ബാങ്കിന്റെ പ്രതീക്ഷ.