യുഎഇ: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ഇൻബൗണ്ട് പാസഞ്ചർ സർവീസുകളുടെ സസ്പെൻഷൻ കുറഞ്ഞത് ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈനായ എമിറേറ്റ്സ് വെബ്സൈറ്റിൽ അറിയിച്ചു.
യുഎഇ സർക്കാരുടെ നിർദേശപ്രകാരം 2021 ജൂലൈ 21 വരെ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള യാത്ര എമിറേറ്റ്സ് നിർത്തിവയ്ക്കും. കൂടാതെ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് അല്ലെങ്കിൽ ശ്രീലങ്ക എന്നീ സ്ഥലങ്ങളിൽ വഴി കഴിഞ്ഞ 14 ദിവസങ്ങളിൽ യാത്ര ചെയ്തവരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ സ്വീകരിക്കില്ല എന്ന് എയർലൈൻ അറിയിച്ചു.
യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്ഡേറ്റ് ചെയ്ത കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ യാത്രചെയ്യുവാൻ അനുവദിക്കും.
കോവിഡ് -19 സെക്കന്റ് വേവ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചു. സമാനമായ നീക്കത്തിലൂടെ മെയ് 13 ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പ്രവേശനം യുഎഇ നിർത്തിവച്ചു.