യുഎഇ: കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും എമിറേറ്റ്സ് നിർത്തിവെച്ചതായി എയർലൈനിന്റെ വെബ്‌സൈറ്റിലെ യാത്രാ അപ്‌ഡേറ്റ് അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് സ്വീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. പുതുക്കി പ്രസിദ്ധീകരിച്ച കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അടുത്തിടെ മുൻകരുതൽ നടപടിയായി പ്രവേശനം നിരോധിച്ച രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാരെ യാത്രചെയ്യുന്നതിൽ നിന്നും യുഎഇ വിലക്കി.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ
എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ യുഎഇ പൗരന്മാർക്ക് വിലക്കുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും പ്രഖ്യാപിച്ചു.
അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റ് സസ്പെൻഷൻ ജൂലൈ 21 വരെ നീട്ടുന്നതായി ജൂണിൽ ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാ വിമാന സർവീസുകൾ ജൂലൈ 21 വരെ നീട്ടിയിട്ടുണ്ടെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു.