യു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട്ഫോൺ സന്ദേശങ്ങളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് ലഭിച്ചതായി ഇതിനോടകം പരാതികൾ ഉയർന്നിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിലെസർവകാലാശാലകളിൽ പ്രവേശനം ലഭിക്കാനായി രേഖകൾ തയാറാക്കുന്നതിന് നിശ്ചിത ഫീസുകൾ നൽകാനും തട്ടിപ്പ് സംഘങ്ങൾ വിദ്യാർഥികളോട്ആവശ്യപ്പെട്ടതായും പരാതിയിൽ ഉന്നയിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ, പഠനം, വിസ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷകൾ നൽകുമ്പോൾ അവ നിരസിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. യു.എ.ഇ. നൽകിയതോഅല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്ന് നൽകിയതുമായ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങൾ നൽകുമെന്ന്എം.ഒ.എഫ്.എ.ഐ.സി. അറിയിച്ചു. സാക്ഷ്യപ്പെടുത്തലിനായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികൾ അവപരിശോധിച്ചു ആധികാരികത ഉറപ്പുവരുത്തണം. അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് സേവനംഉപയോഗപ്പെടുത്താം.