യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഇക്കാര്യം കണ്ടെത്തിയി രിക്കുന്നത് . യു.എ.ഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും ‘ഇന്‍റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022’ സർവേചൂണ്ടിക്കാണിക്കുന്നു. വിദേശികൾക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇഇടംപിടിച്ചിട്ടുണ്ട്.12,000 പ്രവാസികളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജീവിത ഗുണനില വാരം, സ്ഥിരതാമസമാക്കാനുംജോലി ചെയ്യാനുമുള്ള എളുപ്പം എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സർവേയുടെ ഒമ്പതാമത്തെ എഡിഷൻ റിപ്പോർട്ടിൽ വ്യക്ത മാക്കുന്നു. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയിരിക്കുന്നത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടേതിന് സമാനമാണെന്നും വ്യക്തമാക്കുന്നു.ഭരണപരമായ സംവിധാനങ്ങളും വിസലഭിക്കാനുള്ള എളുപ്പവും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 83 ശതമാനവുംവിസലഭിക്കുന്നത്എളുപ്പമാണെന്ന് വിലയിരുത്തി.