യുഎഇ: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. യുഎഇയില്‍ ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 123 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ആകെ 9.7 കോടി കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,284 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,250 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,130 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,904 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. എല്ലാവരും സുരക്ഷാമാന ദണ്ഡംപാലിക്കുന്നതിൽ കൂടുതൽജാഗ്രത വേണ മെന്ന്അധി കൃതർനിർദേശിച്ചു.മാസ്ക്ധരിക്കുക യുംസാമൂഹി ക അകലം പാലിക്കുകയും വേണം.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയില്‍ 96ശതമാന ത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 85 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തുകഴിഞ്ഞ വരുമാണ് . 24 മണിക്കൂറിനിടെ 12,376 പേർക്ക്കോവിഡ് വാക്സിൻഡോസുകൾവിതരണം ചെയ്തു.100 പേര്ക്ക് 211.18 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. അകെ 20,887,014 പേർക്കാണ് വാക്സിൻനൽകിയത്.