യുഎഇ: യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 106പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരുമരണം റിപ്പോർട്ട് ചെയ്തു.പുതിയതായി നടത്തിയ 315,955 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,057പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ്ബാധസ്ഥിരീകരിച്ചിട്ടുണ്ട്.ഇവ രില്‍ 734,348പേര് ഇതിനോടകം തന്നെ രോഗമുക്ത രായി. 2,137 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,572 കൊവിഡ് രോഗികളാണ് ചികിത്സ യിലുള്ളത്.
രണ്ടുകോടി പതിനൊന്ന് ലക്ഷത്തിലധികം പേർക്ക് ഇതുവരെ വാക്സിൻനൽകാൻ കഴിഞ്ഞതായി ആരോഗ്യാ രോഗമന്ത്രലയം അറിയിച്ചു. 24 മണിക്കൂറിനിടെ 22,662 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 100 പേര്‍ക്ക് 214.07 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില . അകെ 21,172,758പേർക്കാണ് വാക്സിൻ നൽകിയത്. 97 .16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. അതേസമയംഎല്ലാവരും സുരക്ഷാമാനദണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധികൃതർ ആവർത്തിച്ച്ഓർമ്മിപ്പിച്ചു. മാസ്ക്ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.