ദുബായ്: യുഎഇ സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്‌ക്കായുള്ള പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, ഒക്ടോബർ 29 ന് നടന്ന സീസൺ 26 ഉദ്ഘാടന പരിപാടിയിൽ ചില പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. പുതിയ ഗ്ലോബൽ വില്ലേജ് കഥാപാത്രങ്ങൾ “ദി വേണ്ടറേഴ്‌സ് ” എന്നറിയപ്പെടുന്നു.
എയർഷിപ്പിൽ ഗ്ലോബൽ വില്ലേജിലെത്തിയ വാലീഫയെയും സോയയെയും ഓസ്ക സ്വീകരിച്ചു. അവരുടെ സ്റ്റേജ് പെർഫോമൻസായ ദി ലെജൻഡ് ഓഫ് ദ സ്റ്റാഫിന്റെ ലോക പ്രീമിയറിൽ അനുബന്ധിച്ചാണ് അവർ എത്തിച്ചേർന്നത്.
27 മിനിറ്റുകൾ നീണ്ടുനിന്ന വാലീഫിന്റെയും കൂട്ടത്തിന്റെയും ഷോയ്ക്കു വലിയ കയ്യടി ലഭിച്ചു. സീസണിലുടനീളം ചൊവ്വാഴ്ച ഒഴികെ എല്ലാ രാത്രിയിലും അതിഥികൾക്ക് ഷോ കാണാൻ കഴിയും. ദി വേണ്ടറേഴ്‌സിനെ ഗ്ലോബൽ വില്ലേജിലേക്ക് സ്വാഗതം ചെയുനതിൽ ഗ്ലോബൽ വില്ലജ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ജാക്കി ഇല്ലെൻബി ഉത്സാഹം പ്രേകടിപ്പിച്ചു.
ഇവരുടെ വരവ് ആഘോഷമാക്കി ഫിർവർക്സ് അവന്യുവിൽ ദി വേണ്ടറേഴ്‌സിന്റെ 3 സ്വർണ പ്രതിമകൾ വന്നിട്ടുണ്ട്. കാണികൾക്ക് വണ്ടേഴ്സ് ഓഫ് വാലീഫിന്റെ എപ്പിസോഡുകൾ ഗ്ലോബൽ വില്ലജ് യൂട്യൂബ് ചാനൽ, വെബ്സൈറ്റ്, ആപ്പ്, കിഡ്സ് തിയേറ്റർ എന്നിവയിൽ കാണാൻ കഴിയും. ആപ്പ് വഴിയും മൊബൈൽ ഡവെബ്സൈറ്റ് വഴിയും ഓഗ്മെന്റഡ് റിയാലിറ്റി വന്നതോടെ കാണികൾക്ക് ഇത് രസകരമായ അനുഭവം നൽകുന്നു.