ഷാർജയിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നു ദിവസത്തെ വാരാന്ത്യ അവധി കണക്കിലെടുത്ത്, പഠന സമയത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ മൂന്നിന നിർദേശവുമായി ഷാർജ വിദ്യാഭ്യാസ വകുപ്പ്. മൂന്നിലൊരു നിർദേശം നടപ്പാക്കി സ്കൂളുകൾക്ക് സമയനഷ്ടം പരിഹരിക്കാവുന്നതാണെന്നാണ് അറിയിച്ചിരിക്കുന്നത്. നിർദേശങ്ങൾ ഇവയാണ്:
1. ദൈനംദിന സമയം വർധിപ്പിക്കുക.
സ്വകാര്യ സ്‌കൂളുകൾക്ക് പഠന സമയത്തിെൻറ ദൈർഘ്യം കൂട്ടാനും പഠന ഷെഡ്യൂളുകളും ക്ലാസ് ദൈർഘ്യവും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ പരിഷ്‌കരിക്കാവുന്നതുമാണ്. ഓരോ വിഷയത്തിനും ക്ലാസുകളുടെ എണ്ണം കുറക്കാൻ പാടില്ല.
2. സ്കൂൾ സമയം കഴിഞ്ഞ് ഓൺലൈൻ ക്ലാസുകൾ നടത്തുക.
സ്കൂളുകൾക്ക് ആഴ്ചയിൽ പരമാവധി മൂന്നു മണിക്കൂർ ഇത്തരത്തിൽ ഇ-ക്ലാസുകൾ നടത്താം.
3. അധ്യയന വർഷത്തിലേക്ക് ഒരാഴ്ച അധികമായി ചേർക്കുക.
സ്‌കൂളുകൾക്ക് അധ്യയന വർഷത്തിലേക്ക് പരമാവധി ഏഴു ദിവസം അധികമായി ചേർക്കാം.
അനുവദിച്ചിരിക്കുന്ന ഫ്ലെക്‌സിബിൾ അവധിയിൽനിന്നോ വേനൽക്കാല അവധി ആരംഭിക്കുന്നതിന് മുമ്പായി സ്‌കൂൾ വർഷം ഒരു അധിക ആഴ്‌ച കൂടി നീട്ടിക്കൊണ്ടും നഷ്ടം നികത്താമെന്ന് അധികൃതർ പറഞ്ഞു