യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ 2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 21,351,766 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 28,421 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. 100 പേര്ക്ക് 215.88 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെവാക്സിനേഷൻ നില . 97 .16 ശതമാന ത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു.അതേസമയംഎല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർആവർത്തിച്ച് ഓർമ്മിപ്പിച്ചു.മാസ്ക്ധരിക്കു