യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഇന്നലെയും ദൂരക്കാഴ്ച കുറഞ്ഞിരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ് മിൻഹാദ്, അൽ മർജാൻ, റാസൽഖൈമ, അബു അൽ അബ്യാദ് ഐലൻഡ്, അൽ റഹ്ബ, അൽ തവീല, അൽ വത്ബ, അബുദാബി ബനിയാസ് പാലം, അൽ ദഫ്ര, അൽഐൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിരുന്നു. നാളെ രാവിലെയും കലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗത്ത് മൂടൽമഞ്ഞ് അല്ലെങ്കിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.