ന്യൂ ഡൽഹി: 12 വയസ്സിനുമുകളിൽ ഉള്ളവർക്ക് കോവിഡ് -19 നെതിരെ സ്വീകരിക്കേണ്ട വാക്‌സിൻ മൂന്നു ഡോസ്സുകൾക്ക് 1900 വരുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില അറിയിച്ചു. എന്നാൽ ഇതിന്മേൽ സർക്കാരും നിർമ്മാതാകളും തമ്മിൽ വിലപേശൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയോടുകൂടി അന്തിമ തീരുമാനത്തിലെത്തും.
1900 രൂപ മൂന്നു ഡോസ്സുകൾക്ക് നിശ്ചയിച്ചിരിക്കുന്ന തീരുമാനം പുണർവിചന്തനം നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
0,26,56 ദിവസങ്ങളായാണ് മൂന്ന് ഡോസ് വാക്‌സിൻ നൽകുക. കേന്ദ്രം നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ ന്റെ അനുമതിക്കായ് കാത്തിരിക്കുകയാണ്. 12-18 വയസ്സുവരെ വരുന്നവർക്കാണ് ZyCoV-D വാക്‌സിൻ കുത്തിവെക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻ കഴിഞ്ഞ ആഴ്ച സർക്കാരും നിർമ്മാതാക്കളും തമ്മിൽ ചർച്ച നടത്തിയത് അറിയിച്ചിരുന്നു. നിലവിലെ വാക്‌സിനിൽ നിന്ന് വ്യത്യസ്തമായി ഇവ ഇല്ലാത്തത് ആയിരിക്കും അതുകൊണ്ട് തന്നെ വിലയിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.