പ്രതിഭകൾ മാറ്റുരച്ച മത്സരവേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ദിവ്യ രാജ് ഭീമ സൂപ്പർ വുമൺ നേടി. സൂപ്പർ വുമൺ സീസൺ 2 ഗ്രാൻഡ്ഫിനാലെയിൽ 10 വനിതകളാണ് പങ്കെടുത്തത്. മിനി അൽഫോൻസ, പ്രേയൂഷ സജി, ശോഭിക കർള, മേഘ്ന മുകേഷ്, റീം ബേക്കർ, ജൂഡിത്ത് ക്ലീറ്റസ്, കെ. സുബൈദ, ജൂലിയറ്റ്, സമീറ എന്നിവർ ആയിരുന്നു മറ്റു മത്സരാർഥികൾ. ശോഭിക കർള പ്രത്യേക ജൂറി അവാർഡ് നേടി.ഷെയ്ഖ് മക്തൂം ബിൻമുഹമ്മദ് അൽ മക്തൂം മാനേജ്മെന്റ് & ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർപഴ്സൻ നാദാ സുൽത്താൻ വിജയിയെ പ്രഖ്യാപിച്ചു സമ്മാനം നൽകി. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ, നടിയും അവതാരക യുമായ പേളി മാണി, ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി മേനോൻഎന്നിവരടങ്ങുന്ന ജഡ്ജിങ് പാനൽ ആണ് ദിവ്യ രാജിനെ ഭീമ സൂപ്പർ വുമണായി തിരഞ്ഞെ ടുത്തത്. ആയിരത്തിലേറെ അപേക്ഷകളിൽ നിന്നുതിരഞ്ഞെടുത്ത 10 വനിതകളുമായാണ് ഭീമ സൂപ്പർ വുമൺ സീസൺ 2 ആരംഭിച്ചത്.കഴിവ്, മത്സരക്ഷമത എന്നിവയെ അടിസ്ഥാനമാക്കി വിവിധറൗണ്ടുകളിലൂടെയാണ് അവസാന പത്തിനെ കണ്ടെത്തിയത്. ഗ്രാൻഡ് ഫിനാലെയിൽ സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസിന്റെസംഗീതനിശയും നടന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം സ്വന്തമാക്കിയ സിതാരകൃഷ്ണകുമാറിനെ വേദിയിൽ പ്രത്യേകം അനുമോദിച്ചു.ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി. ഗോവിന്ദൻ, മാനേജിങ് പാർട്ണർ ജയ ഗോവിന്ദൻ, മാനേജിങ്ഡയറക്ടർ ബി. ബിന്ദു മാധവ്, ഡയറക്ടർ അഭിഷേക് ബിന്ദു മാധവ്, ഡയറക്ടർ നാഗരാജ റാവു എന്നിവർ സമ്മാനം വിതരണം ചെയ്തു.