യു.എ.ഇ. യിൽ നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം പാലിക്കുന്നതിനോടൊപ്പംഅസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങളുള്ളവരു മായോ സമ്പർക്കം ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് യാത്രനടത്തണമെന്നും നിർദേശിച്ചു.എപ്പോഴും മാസ്ക് ധരിക്കുക,സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകുക,ആൽക്കഹോൾഅടങ്ങിയ,സാനിറ്റൈസറുകൾഉപയോഗിക്കുക,മറ്റുള്ളവ രുമായിസുരക്ഷിതമായഅകലംപാലിക്കുക,അസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങൾഉള്ളവരുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക,മോശം വായുസഞ്ചാരമുള്ള ആൾക്കൂട്ടങ്ങളും ഇൻഡോർ സ്ഥലങ്ങളും ഒഴിവാക്കുക, തുറസ്സായസ്ഥലങ്ങളിലെ കൂട്ടായ്മകളിൽ മാത്രം പങ്കെടുക്കുക ,പൊതുഗതാഗതത്തിൽ ഭക്ഷണം കഴിക്കുകയോ കുടിക്കുക യോ ചെയ്യരുത്.പുറത്ത് ഭക്ഷണംകഴിക്കാനുള്ള സൗകര്യമുള്ള റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുക,കോൺടാക്ടില്ലാത്ത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുക.,തുമ്മുമ്പോൾ ടിഷ്യൂഉപയോഗിച്ചോ കൈമുട്ടിന്റെ വളവുപയോഗിച്ചോ എപ്പോഴും വായ മൂടുക തുടങ്ങിയ ജാഗ്രത നിർദേശങ്ങൾ ആണ് നൽകിയത് .