കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അഹമ്മദ് ജാബിർ അൽ സബാഹ് അന്തരിച്ചു 91 ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു അമേരിക്കയിലെ ആശുപത്രിയിൽ വച്ചാണ് അദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഹമന്ത്രി ഷെയ്ഖ് അലി അൽ ജർറാഹ് അൽ സബാഹ് ആണ് മരണവിവരം ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്.
അടുത്ത കിരീടാവകാശി അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആണ്. ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മഖ്തൂം അടക്കമുള്ളവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അമീർ ആവുന്നതിന് മുൻപ് കുവൈറ്റ് വിദേശകാര്യ മന്ത്രിയായിരുന്നു, ഗൾഫ് യുദ്ധത്തിന് ശേഷം കുവൈറ്റിന്റെ അന്തരാഷ്ട്ര ബന്ധങ്ങൾ സുഗമമാക്കിയത് സബാഹിന്റെ കാലയളവിലാണ്, 2006 മുതലാണ് ഇദ്ദേഹം കുവൈറ്റിന്റെ അമീറാവുന്നത്.മുൻ അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ സബാഹിനെ ആഗോള മനുഷ്യാവകാശ തലവൻ എന്ന് വിശേഷിപ്പിച്ചിരുന്നു.
ഗൾഫ് മേഘലയിലെ സമാധാന മധ്യസ്തനെന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. സമാധാനപൂർവ്വമുള്ള ലോകം എന്നതാണ് അദ്ദേഹത്തിന്റെ എപ്പോഴത്തേയും സന്ദേശം മാധ്യമസ്വാതന്ത്രത്തിന് വേണ്ടി ഏറെ സഹായങ്ങൾ നല്കിയ വ്യക്തിത്വം കൂടിയാണ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സാബാഹ് .