ഷാർജ: കോവിഡിനെ തടയാൻ കർശന നടപടിയുമായി എമർജൻസി, ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം.കോവിഡ് വ്യാപനം തടയുന്നതിനായി നിയമലംഘനം ചെയ്യുന്നവരെ കണ്ടതാനായി വ്യാപക പരിശോധനയുമായി എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം.മെയ് 20 ഒക്ടോബർ1 നും ഇടയിൽ 21,959 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
വ്യവസായ മേഖലകളിൽ നിന്ന് മാത്രം 6,959 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷയും, ആരോഗ്യസംരക്ഷണതിനുമായി ഫീൽഡ് വർകർമാരെ നിയോഗിക്കുകയും,170,089 ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജനറൽ നൗർ അറിയിച്ചു.
നിയമ ലംഘനങ്ങൾ ഉടനെ തെന്ന റിപ്പോർട്ട് ചെയ്യാനും, ഉദ്യോഗസ്ഥരോടും അവർ നൽകുന്ന നിർദേശങ്ങളോടും സഹകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.