ഷാർജയിൽ പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ വില്പനനടത്തുന്ന വാഹനങ്ങൾനിരീക്ഷിക്കുകയും ചെയ്യുമെന്ന് സെൻട്രൽ റീജൺ പോലീസ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ കേണൽ അഹമ്മദ്ജാസിം അൽ സാബി പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയമപരമായ നിർദേശങ്ങൾ പാലിക്കുന്നു ണ്ടെന്ന് ഉറപ്പ്വരുത്തും.നിർമാണം, കാർഷികം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ മോഷണസംഘങ്ങൾ വർധിക്കുന്ന തായിപരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.