അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച ഫാഷൻ ആന്റ് ലൈഫ്സ്റ്റൈൽ മാഗസിനുകളിലൊന്നാണ് “വോഗ്”… മുംബൈ ആസ്ഥാനമായ “വോഗ് ഇന്ത്യ” അതിന്റെ ഇന്ത്യൻ എഡിഷനാണ്…
വോഗ് ഇന്ത്യയുടെ നവംബർ ലക്കത്തിൽ പുതിയൊരു പതിപ്പുമായ് മുന്നോട്ട് വന്നിരിക്കുകയാണ്…
“വുമൺ ഓഫ് 2020” എന്ന ശീർഷകത്തിൽ ഇന്ത്യയിലെ മികച്ച വനിതയെ കണ്ടെത്താനുള്ള ശ്രമവുമായാണ് പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്…20 ഓളം പ്രഗൽഭരായ ഇന്ത്യൻ വനിതകളെ ഇതിനായ് നാമനിർദേശം ചെയ്തിരിക്കുന്നു.. അതിൽ ഏറ്റവും കൂടുതൽ വിശേഷവ്യക്തിത്വമായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി “കെ.കെ.ശൈലജ” മലയാളികളുടെ സ്വന്തം “ശൈലജ ടീച്ചർ”… മാസികയുടെ മുഖച്ചിത്രവും മലയാളിത്തം തുളുമ്പുന്ന ടീച്ചറുടെ മുഖമാണ്….
ഒരു നാടിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനമർഹിക്കുന്ന മേഖല അത് ആരോഗ്യ മേഖലയാണല്ലോ.. തന്റെ ജനങ്ങളിൽ ആരോഗ്യസംരക്ഷണവലയം തീർക്കാനായ് രാപ്പകൽ ഭേദമില്ലാതെ മുൻനിരയിൽ നിന്ന് പൊരുതി തന്റെ ചെറിയ സംസ്ഥാനത്തിന്റെ പേര് ലോകമെമ്പാടും പാറിപ്പറത്തിയ ഒരു ധീര വനിതയാണ് ശൈലജ ടീച്ചർ…
കോവിഡ് _19 ന്റെ പ്രാരംഭ ഘട്ടങ്ങളിൽ വരുതിയിലാക്കാൻ മികച്ച ഒരു മാതൃക തന്നെയാണ് ടീച്ചർ കാഴ്ച വെച്ചത്.. കൊറോണ വൈറസ് എന്ന് കേൾക്കുമ്പോൾ ലോകമെമ്പാടും “കേരളാമോഡൽ” എന്ന് അലയടിക്കുമായിരുന്നു… ലോകാരോഗ്യസംഘടന മുതൽ മറ്റു പ്രധാന സംഘടനകൾ വരെ കേരളത്തിലെ സർക്കാരിനേയും പ്രത്യേകിച്ച് ടീച്ചറുടെ കീഴിലുള്ള ആരോഗ്യ വകുപ്പിനെ പ്രശംസിക്കുകയുണ്ടായി…
യു.കെ. ആസ്ഥാനമായ പ്രശസ്ത മാസികയായ പ്രോസ്പെക്ട് ഈ വർഷം ജൂലൈയിൽ കണ്ടെത്തിയ “വേൾഡ് ‘സ് ടോപ്പ് തിൻകേഴ്സ് എഗയ്ൻസ്റ്റ് കോവിഡ്_19” എന്ന അമ്പതോളം വരുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നമ്മുടെ സ്വന്തം ടീച്ചർ… അതിലൂടെ കൊറോണ യുടെ കൊലയാളി എന്ന നാമവും ടീച്ചറിൽ എത്തിച്ചേർന്നു…
നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാത്ത വൈറസുകളോടുള്ള യുദ്ധം ഏറ്റവും മികച്ച രീതിയിൽ തന്നെ വിജയപ്രാപ്തി തെളിയിച്ചതാണ് 2018ലെ നിപ്പ വൈറസ് കാലഘട്ടത്തിൽ…അതിന് ശേഷം വന്ന കൊറോണയെ പ്രാരംഭഘട്ടത്തിൽ നല്ലവണ്ണം ഒതുക്കാനും സാധിച്ചിരുന്നു.. ഇപ്പോഴും ആ ശ്രമങ്ങൾ വിജയകരമായി തുടർന്നു കൊണ്ടേയിരിക്കുകയാണ്…
ഈ മാസം അവസാനമാണ് വോഗ്ഇന്ത്യ മാസികയുടെ 2020 ലെമികച്ച വനിത ആര് എന്ന പ്രഖ്യാപനം… ടീച്ചറെ കൂടാതെ മറ്റു മലയാളി പേരുകളും അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് നമ്മൾക്ക് ശരിക്കും അഭിമാനിക്കാനാവുന്ന ഒന്ന് തന്നെയാണ്… സാമ്പത്തിക വിദഗ്ധ ഗീതാഗോപിനാദ്, മലയാളി നഴ്സായ രേഷ്മ മോഹൻദാസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പൾമണറോളജിയിൽ പ്രൊഫസറായ ഡോക്ടർ കമലാ രാംമോഹൻ എന്നിവരാണ് മലയാളി സാന്നിധ്യങ്ങൾ…
മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ അതിനെ ഭയപ്പെടാതെ ആവേശകരമായ് നേരിടുന്നതിൽ താൽപ്പര്യം കാട്ടിയ ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരാം… ടീച്ചർ തന്നെ ആ ശീർഷകത്തിന് ഉടമസ്ഥ എന്ന് മനസ്സ് ആശിച്ചു പോവുകയാണ്…