ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ദുബായിൽ പ്രവർത്തിക്കുന്ന എയർലൈൻ ഏജന്റുമാരിൽനിന്നും ഓഫീസുകളിൽ നിന്നും ഈടാക്കുന്ന ഫീസ് റദ്ദാക്കുന്ന പ്രമേയം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുറത്തിറക്കിയത് .
ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികൾക്കും ഈ ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ പ്രമേയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽവരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
                                










