സൗദി:പ്രവാസികൾക്ക് ആശ്വസമായ് സൗദിയിലേക്കുള്ള പ്രവേശനം മാനദണ്ഡങ്ങളോടെ പുനരാരംഭിക്കുന്നു.സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ്. സൗദിയിലേയ്ക്ക് കടക്കുന്ന പ്രവാസികള്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ (3 ദിവസം) എടുത്ത പിസിആര്‍ പരിശോധനാഫലം മതിയാകും.
ഇതുസംബന്ധിച്ച് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍പ് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു. ഇതനുസരിച്ച് രാജ്യത്തേ്ക്ക് കടക്കുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. 8 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഇതുവരെ പ്രവാസികള്‍ക്ക് നേരിട്ട് പ്രവേശനാനുമതിയായിട്ടില്ല.
നിലവില്‍ മറ്റു ജിസിസി രാജ്യങ്ങളില്‍ തങ്ങി ക്വാറന്‌റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൗദിയിലേക്ക് നിലവില്‍ ഇന്ത്യക്കാരടങ്ങുന്ന മറ്റു രാജ്യക്കാര്‍ എത്തുന്നത്. അതിനുശേഷവും ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പുതിയ തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കുന്നു.
സൗദിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കഴിഞ്ഞ മാസം 15 മുതലാണ് ഭാഗികമായി നീക്കിയത്. ഇതിലൂടെ മലയാളികളടക്കമുള ഒരോ പ്രവാസികളും ആശ്വാസത്തിലാണ് ഘട്ടംഘട്ടമായ് യാത്ര വിലക്കുകൾ രാജ്യവ്യാപകമായ് മാറി വരുന്നുണ്ട് എന്നതും പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്.