സൗദി അറേബ്യ: കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനാവശ്യമായ പദ്ധതികളുടെ മാർഗരേഖ സൗദി അറേബ്യ ഇന്ന് പുറത്തുവിടും. ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഗ്ലാസ്‌ഗോയിൽ വെച്ച് നടക്കുന്ന 26മത് യു എൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.
സൗദി ഗ്രീൻ ഇനീഷിയേറ്റീവിൽ യു എസ് കാലാവസ്ഥ പ്രധിനിധി ജോൺ കേറി പങ്കെടുക്കും. 2030ടെ പുറന്തള്ളുന്ന മീതെൻ വാതകം 30% കുറക്കുക 50% ഊർജം പുനരുപയോഗിക്കാവുന്നതിൽ ഉറപ്പു വരുത്തുക. മരുഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക വഴി കാർബൺ പുറംതള്ളുന്നത് 4%തിലധികം കുറക്കുന്നതിനായ് സൗദി തയ്യാറാകേണ്ടതുണ്ട്.
ഗൾഫ് ഒപെക് നിർമ്മാതാവും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഈ മാസം ആദ്യം 2050 ടെ നെറ്റ്-സീറോ എമിഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.