സൗദി അറേബ്യ: സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്.
വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കല്‍ പഠനങ്ങളും പ്രായോഗീക റിപ്പോര്‍ട്ടുകളും അടക്കം പരിശോധിച്ചശേഷമാണ് ഈ പ്രായപരിദിയിലുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു.