സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക്ഗുണകരമാകും. യാത്രാസമയം ലഘൂകരിച്ചതോടെ കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താനും ഇസ്രായേലിന് സഹായകമാകും. തെൽ അവീവിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് കൂടുതൽ വിമാനസർവീസുകൾക്ക് അനുമതി തേടി കേന്ദ്ര സർക്കാറിനെ സമീപിച്ചതായി ഇസ്രായേൽ അറിയിച്ചു.