ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ബർഷ സൗത്ത്-3 എന്നിവിടങ്ങ ളിലെ ഉൾപ്രദേശങ്ങളിലേക്ക്നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശമനു സരിച്ച് നിർമിക്കുന്നതാണിത്.റോഡുകളുടെ നിർമാണം 60 ശതമാനം മുതൽ 70 ശതമാനം വരെ പൂർത്തിയായെന്ന് RTA ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽതായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഖൂസ് രണ്ടിൽ അൽ ഖൈസ് ലേക് പാർക്ക്, മാർക്കറ്റ് കോംപ്ലക്സ്എന്നിവിടങ്ങ ളിലേക്ക് അടക്കം യാത്ര സുഗമമാക്കുന്ന 16 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. മൈതാൻറോഡിനും അൽഖൈൽ റോഡിനുമിടയിലെ താമസമേഖലയിലേക്ക് മണിക്കൂറിൽ 1250 വാഹനങ്ങൾക്ക്കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ് ഈ റോഡ് പദ്ധതി.മീഡിയ വൺ ദുബായ് ബ്യുറോയുടെറിപ്പോർട്ടിലേക്ക്.