യുഎഇയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. അല്‍ ഐനിലും ഫുജൈറിയിലും അജ്മാനിലുമാണ് മഴ. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനിടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ഇന്നലെ അല്‍ ഐനില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ദുബൈയിലും ഷാര്‍ജയിലുമടക്കം ഇടിയോടുകൂടിയ നേരിയ മഴയും അനുഭവപ്പെട്ടു.