യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രി കർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .തിങ്കളാഴ്ചയും നേരിയ മഴ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ലഭിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ മേഘാവൃതമാണ്. കടുത്ത വേനൽഅനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ഫുജൈറയിലും അൽ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ്അറിയിച്ചത്. മസാഫി, കൽബ പ്രദേശങ്ങളിൽ മഴ പെയ്യുന്ന വീഡിയോ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽപങ്കുവെച്ചിട്ടുണ്ട്. യു.എ.ഇ. യിലെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴയുടെ തോത് വർധിക്കുന്നത് കണക്കിലെടുത്ത്വാഹനയാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാനായിമുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.