യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.ഷാർജ, ദുബായ് എമിറേറ്റു കളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആണ്ബലിപെരുന്നാളി നോടനുബന്ധിച്ച് പ്രഖ്യാപിച്ച വിലക്കുറവ് ഒരാഴ്ചകൂടി തുടരുമെന്ന് അറിയിച്ചത് . 20 ശതമാനം മുതൽ 65 ശതമാനം വരെയാണ്വിലക്കിഴിവ്. പലവ്യഞ്ജനങ്ങൾക്ക് പുറമെ ഇലക്ട്രോണിക് സാധനങ്ങൾക്കും വിലക്കിഴിവുണ്ട്. സഹ കരണ സ്ഥാപനങ്ങളിൽ 40 ശതമാനം വരെ വിലക്കുറവ്പ്രഖ്യാപിച്ചതായി ഷാർജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നാബൂദ വ്യക്തമാക്കിയിരുന്നു. ഫെഡറൽസഹകരണ സ്ഥാപന ങ്ങളിൽ 65 ശതമാനം വരെ വിലക്കുറവുണ്ടെന്ന് മാർക്കറ്റിങ് മാനേജർ ഡോ. സുഹൈൽ ബസ്തകി പറഞ്ഞു. ജൂലായ് 16 വരെയാണ്പെരുന്നാൾ ഓഫറുകളുടെ കാലാവധി. 1000 ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.