ഒമാനിൽ ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലുമായി കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചവരുടെ എണ്ണം 13 ആയി. അമീറാത്ത് വിലായത്തില്‍ ഒമാനിയെയാണ് വാദി ആദീ പ്രദേശത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ രണ്ടു പ്രവാസികളെ രക്ഷിച്ചതായും ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇനി രണ്ടു പേരെ കൂടി കണ്ടെത്താനു ണ്ടെന്നും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.
അതിനിടെ, ദുരന്തത്തില്‍ വീട് നശിച്ച കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായമായ ആയിരം റിയാല്‍ വിതരണം ആരഭിച്ചു. സാമൂഹിക വികസന മന്ത്രാലയത്തിലെ റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാാഗത്തിന്റെ നേതൃത്വത്തിലാണ് സഹായം ലഭ്യമാക്കുന്നത്. പ്രത്യേക സംഘം നേരിട്ട് സന്ദര്‍ശിച്ചതിന് ശേഷമാണ് തുക അനുവദിക്കുന്നത്.
അതേസമയം, വടക്കന്‍ ബാത്തിനയിലെ സുവൈഖിലും ഖാബൂറയിലും ഈ മാസം 14 വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 17നാണ് ഈ വിലായത്തുകളില്‍ സ്‌കൂളുകള്‍ തുറക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.