മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഈ ഹജജ് സീസണിലേക്കുള്ള മക്ക ബസ് പദ്ധതിയുടെ ഏകീകൃത കേന്ദ്രത്തിന്റെ പ്രവര്‍ത്തനപദ്ധതിയുടെ പ്രഖ്യാപനത്തിലാണ് ഇത് സംബന്ധമായ അംഗീകാരം നല്‍കിയിരിക്കുന്നത്.പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍, മക്കയ്ക്ക് പുറത്ത് നിന്നുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിനു പുറമെ, മക്ക നഗരത്തില്‍ റൂട്ട് 12, 9, 8, 7, 6, 5 എന്നിങ്ങനെആറ് റൂട്ടുകളിലും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത്പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍.