യു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്. സൈബർഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ തുടങ്ങി നിരവധി അപകടങ്ങൾക്ക് കുട്ടികൾ ഇരയാകാനിടയുണ്ടെന്ന് പോലീസ്മുന്നറിയിപ്പ് നൽകി. സേഫ് സമ്മർ കാമ്പയിനിന്റെ ഭാഗമായാണിത്. യുവാക്കളും തട്ടിപ്പുകളിൽ അകപ്പെട്ടേക്കാം. പല കുട്ടികളുടെയും ഫോണുകളിൽസ്നാപ് ചാറ്റ്, വാട്ട്സാപ്പ്, ഫെയ്‌സ ്ബുക്ക്, മെസഞ്ചർ എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ ചില മാതാപിതാക്കൾക്ക് ആ ആപ്പുകൾ എന്താണെന്ന്പോലും അറിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിശ്വസനീയ മായ ഉറവിടത്തിൽ നിന്നല്ലാതെ ഓൺലൈനിൽ ഇലക്ട്രോണി ക് ഗെയിമുകൾസബ്‌സ്‌ക്രൈബ് ചെയ്യരുതെന്നും പോലീസ് നിർദേശിച്ചു.,
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി. ഈമാസം 14ന് ആണ് ചതുർ രാജ്യ വെർച്വൽ ഉച്ചകോടി. അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽഉച്ചകോടിയാണ് നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരി ക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ചചെയ്യും .